കൊച്ചി: സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഗതാഗത വ...
കൊച്ചി: സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമില്‍ കൊണ്ടുവന്ന വ്യവസ്ഥയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. സാങ്കേതിക കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിയേയും ബാധിക്കും. കെഎസ്ആര്‍ടിസിയിലെ അഭിഭാഷകരോടും മുതിര്‍ന്ന അഭിഭാഷകരോടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും മന്ത്രിയുടെ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
441 ദീര്‍ഘദൂര റൂട്ടുകളാണ് കെഎസ്ആര്‍ടിസി ഇതുവരെ ഏറ്റെടുത്തത്. ഇതോടെ കട്ടപ്പുറത്തായത് 160ഓളം ദീര്‍ഘദൂര സ്വകാര്യ ബസുകളാണ്. ഇതാണ് ബസുടമകള്‍ കോടതിയെ സമീപിക്കുന്നതിന് കാരണമായത്. പുതിയ തീരുമാനം അനുസരിച്ച് ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഇടിവുണ്ടാകും. അതേസമയം, തകര്‍ച്ചയിലേക്ക് നീങ്ങുന്ന സ്വകാര്യ ബസ് വ്യവസായത്തിന് ആശ്വാസം പകരുന്നതാണ് കോടതിയുടെ തീരുമാനം
Key Words: Private Buses, The Transport Department, KB Ganesh Kumar immediately

							    
							    
							    
							    
COMMENTS