Dhanush apporoach highcourt against Nayanthara
ചെന്നൈ: ഡോക്യുമെന്ററി തര്‍ക്കത്തില്‍ നടി നയന്‍ താരയ്‌ക്കെതിരെ നടന്‍ ധനുഷ് ഹൈക്കോടതിയില്‍. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നു കാട്ടിയാണ് ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ ഫിലിംസ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തത്.
നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ധനുഷ് നിര്‍മ്മിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത `നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നയന്‍താരയ്ക്ക് നോട്ടീസ് അയച്ചു.
Keywords: Madras high court, Dhanush, Nayanthara, Plea
COMMENTS