കോഴിക്കോട് : ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നു നിക്ഷേപകര്‍ കൂട്ടത...
കോഴിക്കോട്: ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നു നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു.
പാറോപ്പടി ബ്രാഞ്ചില്‍നിന്ന് 60 ലക്ഷവും ചേവായൂര്‍ ബാങ്ക് ഹെഡ് ഓഫിസില്‍നിന്ന് ഒരു കോടി രൂപയും പിന്‍വലിക്കണമെന്ന ആവശ്യവുമായി നിക്ഷേപകരെത്തി.
മറ്റു ബ്രാഞ്ചുകളിലും പണം പിന്‍വലിക്കുകയാണെന്നറിയിച്ച് നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്. ബാങ്കില്‍ പണമില്ലാത്തതിനാല്‍ പലരോടും അടുത്ത ദിവസം വരാന്‍ പറഞ്ഞ് മടക്കി അയച്ചു.
Key Words: Depositors, Withdrawing Money, Chevayur Bank
COMMENTS