ന്യൂഡല്‍ഹി : ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്ക പ്രസിഡന്റ് സില്‍...
ന്യൂഡല്‍ഹി : ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്ക പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണാണ് മോദിക്ക് ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍' സമ്മാനിച്ചത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ഗയാനയില്‍ എത്തിയപ്പോളാണ് പ്രധാനമന്ത്രി ബഹുമതി ഏറ്റുവാങ്ങിയത്.
കോവിഡ് -19 മഹാമാരി സമയത്ത് കരീബിയന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനുമാണ് ഡൊമിനിക്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത അവാര്‍ഡ് നല്‍കി ആദരിച്ചത്.
'ഡൊമിനിക്കയുടെ പരമോന്നത ദേശീയ അവാര്‍ഡ് ലഭിച്ചു. ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു എന്ന് മോദി എക്‌സില്‍ കുറിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മോദിക്ക് ഡൊമിനിക്ക തങ്ങളുടെ പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഗയാനയും ബാര്‍ബഡോസും തങ്ങളുടെ പരമോന്നത പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കും. ഇതോടെ മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ആയി മാറി.
COMMENTS