ന്യൂഡല്‍ഹി: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ വധിക്കുമെന്നും അതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും പപ്പു യാദവ് എംപിക്കു വധഭീഷണി. ബിഷ്‌ണോ...
ന്യൂഡല്‍ഹി: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ വധിക്കുമെന്നും അതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും പപ്പു യാദവ് എംപിക്കു വധഭീഷണി. ബിഷ്‌ണോയി അധോലോക സംഘാംഗമെന്ന് അവകാശപ്പെട്ടയാളാണു വാട്‌സാപിലൂടെ ഭീഷണി സന്ദേശമയച്ചത്.
സ്‌ഫോടന വിഡിയോ ഉള്‍പ്പെടെയാണു ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ '92' കോഡിലുള്ള മൊബൈല്‍ നമ്പരില്‍ നിന്നായിരുന്നു സന്ദേശം. ബിഷ്‌ണോയി സംഘത്തില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നു നവംബര്‍ 25നു പപ്പു യാദവിനു സുഹൃത്ത് ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍ സമ്മാനിച്ചിരുന്നു.
Key Words: Death threat, Pappu Yadav MP
COMMENTS