ഇശ്ലാമാബാദ്: ബലൂചിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സ്ഫോ...
ഇശ്ലാമാബാദ്: ബലൂചിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സ്ഫോടനസമയത്ത്, പെഷവാറിലേക്കുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ഒരു ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറായിരുന്നുവെന്ന് പാക്കിസ്ഥാന്റെ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം ചാവേര്‍ ആക്രമണമെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണം നടക്കുന്നതായി ക്വറ്റ സീനിയര്‍ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ബലോച്ച് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഏകദേശം 100 പേര്‍' റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉണ്ടായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എസ്എസ്പി ബലോച്ച് കൂട്ടിച്ചേര്‍ത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് ഗാരിസണ്‍ സിറ്റിയായ റാവല്‍പിണ്ടിയിലേക്ക് പോകാന്‍ യാത്രക്കാര്‍ കാത്തുനില്‍ക്കുമ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
COMMENTS