തിരുവനന്തപുരം: വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ...
തിരുവനന്തപുരം: വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുനമര്‍ദ്ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നാളെ ഉച്ചക്ക് ശേഷം (നവംബര്‍ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 1, 2 തീയതികളില്‍ അതിശക്തമായ മഴയ്ക്കും; 30 നവംബര്‍ - 3 ഡിസംബര്‍ തീയതികളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Key Words: Cyclone, formed in Bay of Bengal
COMMENTS