ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബം...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ആര്യന്‍ 'അനായ ബംഗാര്‍' എന്ന പേരും സ്വീകരിച്ചു. പുതിയ രൂപത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും ക്രിക്കറ്റില്‍ താന്‍ നേരിടുന്ന ബുത്തിന്റെ പിന്നിലെ കഥ ഇവര്‍ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.
''കരുത്ത് അല്‍പം കുറഞ്ഞെങ്കിലും സന്തോഷം വര്‍ധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാര്‍ഥ എന്നിലേക്കുള്ള യാത്രയാകുന്നു' അനായ എന്ന പേരു സ്വീകരിച്ച ആര്യന്‍ ബംഗാര്‍ പറയുന്നതിങ്ങനെ. നിലവില്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഇവര്‍, മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Key Words: Cricketer Sanjay Bangar, Aryan Bangar, Gender Reassignment Surgery
COMMENTS