തിരുവനന്തപുരം: സിപിഎം പാര്‍ട്ടി നയം മാറ്റുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചര്‍ച്ച ചെയ്യൂവെന്നും...
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി നയം മാറ്റുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചര്‍ച്ച ചെയ്യൂവെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന അവലോകനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.
റിപ്പോര്‍ട്ട് മഠയത്തരമെന്നും, പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്നും പിബി അംഗമായ എംഎ ബേബിയും വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലാണ് സിപിഎമ്മിന്റെ നയം മാറ്റം വിശദീകരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രവര്‍ത്തനം പാര്‍ലമെന്റിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചനകളുണ്ട്.
Key Words: CPM Leaders, CPM Policy
COMMENTS