CPM dissolves Karunagappally area committee
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി ഗോവിന്ദന്‍ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
അംഗീകരിക്കാനാവാത്ത പ്രശ്‌നങ്ങളാണ് കരുനാഗപ്പള്ളിയില്‍ ഉണ്ടായിരിക്കുന്നതെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇത് പ്രാദേശികമായ പ്രശ്‌നമാണെന്നും ജില്ലയില്‍ ആകമാനം ഇത്തരം പ്രശ്‌നങ്ങളില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
ടി.മനോഹരന്‍ കണ്‍വീനറായാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ്.എല്‍ സജികുമാര്‍, എസ്.ആര്‍ അരുണ്‍ ബാബു, പി.വി സത്യദേവന്‍, എന്‍.സന്തോഷ്, ജി.മുരളീധരന്‍, ബി.ഇക്ബാല്‍ എന്നിങ്ങനെ ഏഴംഗങ്ങളായിരിക്കും കമ്മിറ്റിയില്‍ ഉണ്ടാകുക.
Keywords: CPM, Karunagappally, Area committee, Dissolve
COMMENTS