കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുത്തു കൈമാറണമെന്ന ഉത്തരവു നടപ്പാക്കാന്‍ എത്ര അവസരങ്ങള്‍ ഇതിനകം...
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുത്തു കൈമാറണമെന്ന ഉത്തരവു നടപ്പാക്കാന്‍ എത്ര അവസരങ്ങള്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞെന്ന് ഹൈക്കോടതി.
കോടതിയലക്ഷ്യക്കേസില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇളവ് തേടിയ സാഹചര്യത്തിലാണ്, ഉത്തരവു നടപ്പാക്കാത്തതിലുള്ള അതൃപ്തി ജസ്റ്റിസ് വി. ജി.അരുണ്‍ വ്യക്തമാക്കിയത്.
മുന്‍ ചീഫ് സെക്രട്ടറി വി.വേണു ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ഹാജരാകുന്നതിന് ഇളവു തേടി. ഇന്ന് ഇളവ് അനുവദിച്ചെങ്കിലും തുടര്‍ന്ന് ഇളവ് വേണമെങ്കില്‍ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കോടതിവിധി നടപ്പാക്കാന്‍ കഴിയുന്നില്ല. വേണ്ടത്ര അവസരം നല്‍കി. ഇങ്ങനെ പോയാല്‍ നിയമവാഴ്ചയുടെ അവസ്ഥ എന്താകും? കോടതിയെന്ന സ്ഥാപനത്തെ ബാധിക്കുന്ന കാര്യമാണിത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ വാദത്തിന് അവസരം നല്‍കുമെന്നും കോടതി പറഞ്ഞു.
Key Word: High Court, Church Issue
COMMENTS