Court order about Nava Kerala Yatra protesters
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിയ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സംഭവത്തിന് തെളിവുണ്ടെന്നും അതിനാല്‍ തുടരന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ക്രൈംബ്രാഞ്ച് കത്ത് പരിഗണിച്ച് റഫര്‍ കോടതിയാണ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
മര്‍ദ്ദനത്തിന് തെളിവില്ലെന്നു കാട്ടി പൊലീസ് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം സംഭവത്തിന്റെ ദൃശ്യം വന്നിട്ടും തെളിവില്ലെന്ന് കാട്ടി കേസ് തള്ളിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Keywords: Court, Nava Kerala Yatra, CM, Protesters
COMMENTS