Court grants P.P Divya to police custody
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിലെ പ്രതി പി.പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ചു മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ ദിവ്യയെ കൂടുതലായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് അഞ്ചു മണിവരെയാണ് കോടതി സമയം അനുവദിച്ചത്.
അതേസമയം പി.പി ദിവ്യ തലശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ജാമ്യ ഹര്‍ജി നല്‍കും. ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ സാധ്യതയില്ല.
Keywords: ADM death, P.P Divya, Court, Police custody
COMMENTS