ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എത്തുന്നതിന് മുന്നോടിയായി മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. നിയ...
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എത്തുന്നതിന് മുന്നോടിയായി മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരു ദിവസം മുമ്പാണ് കോണ്‍ഗ്രസ് നിരീക്ഷകരെ നിയമിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാരാഷ്ട്രയിലെ പാര്‍ട്ടി നിരീക്ഷകരായി അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി പരമേശ്വര എന്നിവരെ നിയോഗിച്ചു. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളില്‍ നവംബര്‍ 20നാണ് വോട്ടെടുപ്പ് നടന്നത് .
കോണ്‍ഗ്രസും ഇന്ത്യ സഖ്യവും തയ്യാറായി കഴിഞ്ഞിരിക്കുന്നു . നാളെ ഞങ്ങള്‍ മുംബൈയിലേക്ക് പോകും . ഹരിയാന (നിയമസഭാ തിരഞ്ഞെടുപ്പ്) സമയത്ത് ഞങ്ങള്‍ക്ക് ചില പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. നമുക്ക് നാളെക്ക് വേണ്ടി കാത്തിരിക്കാം. ഇന്ത്യ സഖ്യം (മഹാരാഷ്ട്രയില്‍) സര്‍ക്കാര്‍ രൂപീകരിക്കും,'' ഗെലോട്ട് പറഞ്ഞു
Key Words: Congress, Observers, Maharashtra, Jharkhand, Election
COMMENTS