തിരുവനന്തപുരം : ബിജെപിയെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭന്‍. കേരളത്തില്‍ ബിജെപി ഒരിട...
തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭന്‍. കേരളത്തില്‍ ബിജെപി ഒരിടത്തും എത്തിയിട്ടില്ലെന്നും നേതാക്കള്‍ ഈഗോ അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ പാര്‍ട്ടി വളരുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒത്തൊരുമയോടെ നിന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും ബിജെപിക്ക് വളര്‍ച്ചയുണ്ടാകുമെന്നും സി.കെ.പത്മനാഭന്‍ വിമര്‍ശിച്ചു. പാലക്കാട്ടെ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എത്തിയത്.
Key Words: C.K. Padmanabhan, BJP
COMMENTS