തിരുവനന്തപുരം: സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്നും തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സംസ്ഥാന വനിത കമ്മീഷന്‍ അ...
തിരുവനന്തപുരം: സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്നും തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.
സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.
മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയില്‍ പാലക്കാട് കോണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
Key Words: Censoring, Serial, P Sathidevi
COMMENTS