തൃശ്ശൂർ : തൃശ്ശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. മനുഷ്യ ജീവന് ഹാനി വരുത്തും വ...
തൃശ്ശൂർ : തൃശ്ശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു.
മനുഷ്യ ജീവന് ഹാനി വരുത്തും വിധം തിരക്കിനിടയിലേക്ക് ആംബുലൻസ് ഓടിച്ചു വന്നു എന്നതാണ് കുറ്റം. രോഗികളെ കൊണ്ടുപോകാൻ മാത്രം അനുമതിയുള്ള ആംബുലൻസ് പൂരം നടക്കുന്ന സ്ഥലത്തെ വൻ തിരക്കിനിടയിലേക്ക് രാഷ്ട്രീയ ലക്ഷ്യത്തോടെ സുരേഷ് ഗോപി കൊണ്ടുവന്നു എന്നും എഫ്ഐആറിൽ പറയുന്നു.
തൃശ്ശൂർ പുല്ലഴി സ്വദേശി സുമേഷ് ഭാവദാസ് ഇന്നലെ രാത്രിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് വെളുപ്പിന് പോലീസ് കേസ് ഫയൽ ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 34 മോട്ടോർ വാഹന നിയമത്തിലെ 179, 184,188, 192 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി പൂര നഗരിയിൽ എത്തിയത്. ഒപ്പം ഉണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി പൂരനഗരിയിൽ എത്തിയതെന്നും എഫ് ഐ ആറിൽ പറയുന്നു.
Keywords: Suresh Gopi,Thrissur Pooram, Kerala police, FIR, Crime, ambulance, Seva Bharthi
COMMENTS