Case against actress Kasthuri
ചെന്നൈ: തെലുങ്ക് സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിക്കെതിരെ കേസ്. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വിഷയത്തില്‍ അഖിലേന്ത്യാ തെലുങ്ക് സമ്മേളനം എന്ന സംഘടന നല്‍കിയ പരാതിയിലാണ് കേസ്.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നതായിരുന്നു ബി.ജെ.പി അനുഭാവികൂടിയായ കസ്തൂരിയുടെ പരാമര്‍ശം.
ഇതേതുടര്‍ന്ന് നടിക്കെതിരെ ആന്ധ്രയിലും തെലുങ്കിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതടക്കം നാലു വകുപ്പുകളിലാണ് കസ്തൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും തിളങ്ങിയ നടിയാണ് കസ്തൂരി.
Keywords: Actress Kasthuri, Case, Tamil, Telugu, Egmore police
COMMENTS