തിരുവനന്തപുരം: വയനാടിന്റെയും ചേലക്കരയുടെയും പാലക്കാടിന്റെയും 'ജനവിധി' ഇന്നറിയാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ...
തിരുവനന്തപുരം: വയനാടിന്റെയും ചേലക്കരയുടെയും പാലക്കാടിന്റെയും 'ജനവിധി' ഇന്നറിയാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലേയും വോട്ടെണ്ണല്‍ ഇന്നാണ്. ഇതോടൊപ്പമാണ് കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെണ്ണല്‍ നടക്കുക.
വയനാടും പാലക്കാടും യുഡിഎഫിന്റേയും ചേലക്കര സിപിഎമ്മിന്റേയും സിറ്റിംഗ് സീറ്റുകളാണ്.
പാലക്കാട്ടെ ത്രികോണ പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് കാത്തിരിക്കുകയാണ് കേരളം. ജയം ഉറപ്പിച്ച് യുഡിഎഫ് മുന്നോട്ട് പോവുമ്പോള്‍ സരിനെ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് എല്‍ഡിഎഫ്. അതേസമയം, നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒന്‍പതുമണിയോടെ ആദ്യഫല സൂചനകള്‍ പുറത്തുവരും.
പ്രിയങ്കഗാന്ധിയുടെ കന്നിമത്സരം നടന്ന വയനാടും ചേലക്കര ആര് കയറുമെന്നും കേരളം ഉറ്റുനോക്കുന്നുണ്ട്.
COMMENTS