Black flag protest against CM: High court cancels FIR
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കി ഹൈക്കോടതി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
അതിനാല്‍ തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, Black flag protest, CM, Cancel
COMMENTS