BJP poster protest in Kozhikode
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പിയിലെ പരസ്യപ്പോര് പുതിയ തലത്തിലേക്ക്. ബി.ജെ.പി നേതൃത്വത്തിനെതിരെ കോഴിക്കോട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നേതാക്കളായ വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍.
ഇവരെ കുറുവാസംഘം എന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയില്‍ കുറുവാസംഘം എന്ന ആരോപണവുമായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ബോര്‍ഡിന്റെ മുകളിലടക്കം നഗരത്തില്‍ വിവിധ സ്ഥലങ്ങളിലാണ് സേവ് ബി.ജെ.പി എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
Keywords: BJP, Kozhikode, Poster protes, Byelection
COMMENTS