പത്തനംതിട്ട: പൊതുനിരത്തില്‍ വഴി തടഞ്ഞ് പിറന്നാള്‍ ആഘോഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയിലായി. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസ് ആ...
പത്തനംതിട്ട: പൊതുനിരത്തില്‍ വഴി തടഞ്ഞ് പിറന്നാള്‍ ആഘോഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയിലായി. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് പിടിയിലായത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 9.15 നായിരുന്നു കാര്‍ റാലിയുമായി വഴി തടഞ്ഞ് യുവാവിന്റെ പിറന്നാള്‍ ആഘോഷം. ഇരുപതോളം കാറുകളുമായി അന്‍പതില്‍ അധികം യുവാക്കളാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
വാഹനഗതാഗതം തടസപ്പെടുത്തിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയും പൊതുനിരത്തില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവര്‍ത്തകരുടെ ക്ലബ്ബാണ് ഇത്തരത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
Key Words: Birthday Celebration, Custody, Case
COMMENTS