Biriyani challenge scam: case against CPM leaders
കായംകുളം: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ ബിരിയാണി ചലഞ്ച് നടത്തി രൂപ തട്ടിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങിലെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ ബിരിയാണി ചലഞ്ച് നടത്തി 1.2 ലക്ഷം രൂപ തട്ടിയ സി.പി.എം പ്രവര്‍ത്തകരായ അരുണ്‍, അമല്‍രാജ്, സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനെന്ന പേരിലാണ് ഇവര്‍ സെപ്തംബര്‍ ഒന്നിന് ബിരിയാണി ചലഞ്ച് നടത്തിയത്. എന്നാല്‍ ഇങ്ങനെ സമാഹരിച്ച 1.2 ലക്ഷത്തോളം രൂപ ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് നടപടി.
Keywords: Biriyani challenge, Case, CPM leaders, CM fund
COMMENTS