തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച കേന്ദ്ര തിരഞ്ഞെട...
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം നിയമവിരുദ്ധമല്ലെന്ന് ബോംബെ ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞു.
നവംബര്‍ 20ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധനത്തിനെതിരെ അഭിഭാഷകയായ ഉജാല യാദവ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയും ജസ്റ്റിസ് അമിത് ബോര്‍ക്കറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളി.
ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അവതരിപ്പിച്ച ഡിജിലോക്കര്‍ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക് ഫോണ്‍ കൊണ്ടുപോകാനും തിരിച്ചറിയല്‍ രേഖ കാണിക്കാനും ഇസിഐക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Key Words: Banning Mobile Phone, Polling Booths, High Court
COMMENTS