പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി 3.5 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാ...
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി 3.5 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും. ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവറായിരുന്ന അര്‍ജുനനാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശേരിയിലെത്തി അര്‍ജുന്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി തെളിവുണ്ട്. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തില്‍ 2.2 കിലോ സ്വര്‍ണ്ണവും, സ്വര്‍ണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു.
പെരിന്തല്‍മണ്ണ ഡി വൈ എസ് പി, ടി കെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വര്‍ണ്ണവും പണവും കണ്ടെടുത്തത്. അര്‍ജുന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തല്‍മണ്ണ ഡി വൈ എസ് പി പ്രതികരിച്ചു.
Key Words: Balabhaskar, Jewelery Owner, Gold Robbery? Perinthalmanna
COMMENTS