Baahubali fame actor Subbaraju got married
ഹൈദരാബാദ്: ബാഹുബലിയിലൂടെ ശ്രദ്ധേയനായ നടന്‍ സുബ്ബരാജു വിവാഹിതനായി. നടന്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
വിവാഹവേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം `അവസാനം വിവാഹിതനായി' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. 47 കാരനാണ് സുബ്ബരാജു.
2003 ല്‍ ഖഡ്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച സുബ്ബരാജു വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്.
എന്നിരുന്നാലും ബാഹുബലിയിലെ കുമാരന്‍ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങി നിരവധി സിനിമകള്‍ തിളങ്ങിയിട്ടുണ്ട്.
Keywords: Subbaraju, Baahubali, Marriage, 47
COMMENTS