പത്തനംതിട്ട: പുല്ലുമേട് കാനന പാതയില്‍ കുടുങ്ങിയ അയ്യപ്പ ഭക്തനെ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ദണ്ഡപാണിയെ (35) ആണ് രക്ഷപ്പെടുത്തിയത്. ...
പത്തനംതിട്ട: പുല്ലുമേട് കാനന പാതയില്‍ കുടുങ്ങിയ അയ്യപ്പ ഭക്തനെ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ദണ്ഡപാണിയെ (35) ആണ് രക്ഷപ്പെടുത്തിയത്. ഉരക്കുഴി റോഡില്‍ പോടംപ്ലാവിനടുത്തായാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
സന്നിധാനത്തു നിന്നും റെസ്‌ക്യൂ ടീം ഇന്ന് വൈകിട്ട് നാലരയോടെ അവിടെയെത്തി, ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശനായി നടക്കാനാവാത്ത നിലയിലായ ഇദ്ദേഹത്തെ സ്ട്രെച്ചറില്‍ ചുമന്നു പുറത്ത് എത്തിക്കുകയായിരുന്നു. പൊലീസ്, വനം വകുപ്പ്, എന്‍ ഡി ആര്‍ എഫ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
Key Words: Sabarimala, Ayyappa Devotee, Rescue Mission
COMMENTS