തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാര്‍ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ പോപ്പു...
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാര്‍ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാന്‍ കാരണം.
പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകല്‍ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരവാദ സംഘടന നടത്തിയ കൊലപാതകമായിരുന്നു അശ്വിനിയുടേത്. എന്നാല്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്.
നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടുമായി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സി പി എം. അശ്വിനികുമാറിന്റെ മാതാവ് കേസ് എന്‍ ഐ എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് എതിര്‍ക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ സത്യവാങ്മൂലത്തിലും എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തു. കുറ്റവാളികളെ രക്ഷിക്കുവാന്‍ വേണ്ടിയാണ് പൊലീസ് ശ്രമിച്ചത്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് വ്യക്തമായത്. അങ്ങേയറ്റം നിരാശാജനകമായ വിധിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Key Words: Ashwini Murder Case, K Surendran, Popular Front
COMMENTS