A.R Rahman & wife Saira Banu announces divorce
ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ വിവാഹമോചിതനാകുന്നു.. അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനുവാണ് അഭിഭാഷക വന്ദന ഷാ മുഖേന ഈ വിവരം അറിയിച്ചത്.
ഏറെ വിഷമത്തോടെയാണ് 29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സൈറ പറയുന്നു. നടന്‍ റഹ്മാന്റെ ഭാര്യാ സഹോദരിയാണ് സൈറ ബാനു.
പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും രണ്ടുപേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ലെന്നും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് ഭാര്യ സൈറ ബാനു പറയുന്നത്. വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍ റഹ്മാനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തങ്ങളുടെ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ടെന്നും തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാമെന്നും അദ്ദേഹം കുറിച്ചു.
വീണ്ടും പഴയപടി ആയില്ലെങ്കിലും തങ്ങള്‍ അര്‍ത്ഥം തേടുകയാണെന്നും ഈ അവസ്ഥയില്‍ തങ്ങളുടെ സ്വകാര്യത മാനിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നുമാണ് അദ്ദേഹം കുറിച്ചത്.
Keywords: A.R Rahman, Saira Banu, Announce, Divorce
COMMENTS