Thiruvananthapuram airport to shut for five hours
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും. ഇന്നു വൈകുന്നേരം നാലു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് വിമാനത്താവളം അടച്ചിടുന്നത്.
ഇതിനോടനുബന്ധിച്ച് വിമാനങ്ങളുടെ സമയത്തില്‍ മാറ്റം ഉണ്ടാകും. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാവും.
Keywords: Alpasi Arattu, Thiruvananthapuram airport, Shut, 5 hours
COMMENTS