പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ആരോപണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ബി എല്‍ ഓ മാര്‍ ഇരട്ട വോട്ടുള്ളവരുടെ പട...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ആരോപണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ബി എല്‍ ഓ മാര്‍ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. 2,700 വോട്ടുകള്‍ ഇത്തരത്തില്‍ ചേര്‍ത്തിട്ടുണ്ട് എന്നാണ് ആരോപണം. മണ്ഡലത്തില്‍ സ്ഥിരതാമസം ഇല്ലാത്തവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
ഇടതു സ്ഥാനാര്‍ഥി പി സരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേര്‍ത്തതെന്ന് ആരോപണം പ്രതിപക്ഷ നേതാവും ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് സരിനും ഭാര്യയും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരണം നല്‍കിയിരുന്നു.
Key Words: Allegation, Double Voting, BLO
COMMENTS