ബെല്‍ഗ്രേഡ് : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി സിമിനെ സെര്‍ബിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ സ...
ബെല്‍ഗ്രേഡ് : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി സിമിനെ സെര്‍ബിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
റഷ്യയിലെ സെലിബ്രിറ്റി ഷെഫ് കൂടി ആയിരുന്നു. ബെല്‍ഗ്രേഡിലെ ഹോട്ടല്‍ മുറിയിലാണ് സിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതോടെ അലക്സി ബ്രിട്ടനിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥം ഏതാനും ദിവസം മുമ്പാാണ് അലക്സി സിമിന്‍ സെര്‍ബിയയിലെത്തിയത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സിമിന്റെ മരണത്തില്‍ സംശയകരമായ സാഹചര്യം ഒന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടവും ടോക്‌സിക്കോളജി റിപ്പോര്‍ട്ടും വന്നിട്ടില്ലെന്നും സെര്‍ബിയന്‍ അധികൃതര്‍ പറഞ്ഞു.
റഷ്യ നടത്തുന്ന യുക്രെയിന്‍ അധിനിവേശത്തിന്റെ മുഖ്യ വിമര്‍ശകനായിരുന്നു സിമിന്‍. സിമിന്‍ യുദ്ധവിരുദ്ധ ഗാനം ആലപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Summary: Alexei Zemin, a staunch critic of Russian President Vladimir Putin, has been found dead in Serbia. He was also a celebrity chef in Russia. Sim was found dead in a hotel room in Belgrade.
COMMENTS