ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ദേശീയ തലസ്ഥാന പ്രദേശത്ത് (എന്‍സിടി) പടക്കങ്ങളുടെ ഓണ്‍ലൈന...
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ദേശീയ തലസ്ഥാന പ്രദേശത്ത് (എന്‍സിടി) പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും വിതരണവും ഉടന്‍ നിര്‍ത്തണമെന്ന് എല്ലാ സമൂഹമാധ്യമ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളോടും ഡല്‍ഹി പൊലീസ് നിര്‍ദേശിച്ചു. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്ക നിര്‍മാണം, സംഭരണം, പൊട്ടിക്കല്‍ എന്നിവ പൂര്‍ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് ഇ-മെയില്‍ വഴി രേഖാമൂലം നിര്‍ദേശം നല്‍കിയെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു. പടക്ക നിരോധനത്തെക്കുറിച്ച് ഉപയോക്തക്കളെ അറിയിക്കാന്‍ പൊതു അറിയിപ്പ് പ്രസിദ്ധീകരിക്കും. നിരോധന കാലയളവില്‍ പടക്കങ്ങളുള്ള ലോഡുകള്‍ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നു ഡെലിവറി കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വായുമലിനീകരണം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടെ 80 വകുപ്പുകളിലായി സര്‍ക്കാരിന് കീഴില്‍ 1.4 ലക്ഷം ജീവനക്കാരാണുള്ളത്. അവശ്യസേവനങ്ങളായ ആശുപത്രി, ശുചീകരണം, പൊതുഗതാഗതം, അഗ്‌നിരക്ഷാ സേന, പൊലീസ്, വൈദ്യുതി, പൊതുവിതരണം, ജലസംസ്‌കരണം തുടങ്ങിയവ സാധാരണ പോലെ പ്രവര്‍ത്തിക്കും.
Key words: Air pollution, Delhi, Restrictions
COMMENTS