കാസര്‍കോട്: യാത്ര അയയ്പ്പു വേദിയില്‍വെച്ച് കൈക്കൂലി ആരോപണം നേരിട്ടതിനു പിന്നാലെ മനംനൊന്ത് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്...
കാസര്‍കോട്: യാത്ര അയയ്പ്പു വേദിയില്‍വെച്ച് കൈക്കൂലി ആരോപണം നേരിട്ടതിനു പിന്നാലെ മനംനൊന്ത് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍. ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കാസര്‍കോട് മഞ്ചേശ്വരം ലോ കോളജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന്‍ സി. എബ്രഹാമിന് എതിരെയാണ് നടപടി.
ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയത്. ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ എസ്എഫ്‌ഐ പരാതിനല്‍കിയിരുന്നു. ഇതു പ്രകാരമാണ് ഷെറിനെതിരെ കണ്ണൂര്‍ സര്‍വകലാശാല നടപടി സ്വീകരിച്ചത്.
എന്നാല്‍, ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നുവെന്നാണ് ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം പ്രതിഷേധവുമായി എത്തി.
Key Words: ADM Naveen Babu, Death, LLB exam, Complaint, SFI
COMMENTS