ADM death case: Collector & commissioner filed report
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയ്‌ക്കെതിരെ കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇവരോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
പി.പി ദിവ്യ എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തിയെന്നും അദ്ദേഹത്തെ അധിക്ഷേപിച്ചുവെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങ് കവര്‍ ചെയ്യാന്‍ പ്രാദേശിക ചാനലിന്റെ വീഡിയോഗ്രാഫറെയും ദിവ്യ കൊണ്ടുവന്നെന്നും കളക്ടര്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിനു കാരണം പി.പി ദിവ്യയുടെ വിവാദ പരാമര്‍ശമാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ പരാതിയിലും പറയുന്നു. കേസില്‍ ദിവ്യയെ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് ഫയലുകള്‍ കോടതിക്കു കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Keywords: ADM, Collector, Commissioner, Human rights commission
COMMENTS