Actress withdraws sexual harassment case against actors
കൊച്ചി: മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികളില്‍ നിന്ന് പിന്‍മാറുന്നുവെന്ന് പരാതിക്കാരിയായ നടി. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയയ്ക്കുമെന്നും നടി പറഞ്ഞു.
സര്‍ക്കാരില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ തനിക്ക് പിന്തുണ കിട്ടിയില്ലെന്നും അതിനാലാണ് തീരുമാനമെന്നും നടി പറഞ്ഞു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും അവര്‍ ആരോപണം ഉന്നയിച്ചു.
നടന്മാരായ എം മുകേഷ് എം.എല്‍.എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരടക്കം ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി ആരോപണണം ഉന്നയിച്ചിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടി ഇവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
Keywords: Actors, Sexual harassment case, Withdraw, Actress
 

 
							     
							     
							     
							    
 
 
 
 
 
COMMENTS