Nayanthara's documentary released in netflix
ചെന്നൈ: വളരെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നടി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി `നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' പുറത്തിറങ്ങി.
നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നയന്‍താരയുടെ ജന്മദിനത്തിലാണ് നെറ്റ്ഫ്‌ളിക്‌സ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അമിത് കൃഷ്ണനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. വോയ്‌സ് ഓവര്‍ ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്
അതേസമയം ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയതെന്നതും ശ്രദ്ധേയമാണ്. നടന്‍ ധനുഷ് നിര്‍മ്മാതാവായ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിലുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്.
ഇതു സംബന്ധിച്ച് ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ധനുഷിനെതിരെ നയന്‍താര അതി രൂക്ഷമായ വിമര്‍ശനവും കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതില്‍ നയന്‍താര സൈബര്‍ ആക്രമണവും നേരിടുന്നുണ്ട്.
എന്നാല്‍ ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരായ പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ എന്നിവര്‍ നയന്‍താരയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. അതേസമയം വിഷയത്തില്‍ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Nayanthara, Documentary, Released, Netflix
 

 
							     
							     
							     
							    
 
 
 
 
 
COMMENTS