Actress Keerthy Suresh to marry her long time friend
തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തും ദുബായ്‌യില്‍ വ്യവസായിയുമായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് വിവരം. ഇരുവരും 15 വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചാകും വിവാഹമെന്നും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും രണ്ടാമത്തെ മകളായ കീര്‍ത്തി സുരേഷ് ബാലതാരമായാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.
Keywords: Actress Keerthy Suresh, Marriage, Long time friend, Goa
COMMENTS