Actress Kasthuri is absconding
ഹൈദരാബാദ്: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം വന്‍ വിവാദമായതോടെ നടി കസ്തൂരി ഒളിവില്‍. തമിഴ്‌നാട്ടില്‍ ഒരു പൊതുപരിപാടിക്കിടെ നടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായെത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നതായിരുന്നു പരാമര്‍ശം. ഇതേതുടര്‍ന്ന് നടിക്കെതിരെ വന്‍ പ്രതിഷേധമുയരുകയായിരുന്നു.
മാത്രമല്ല ചെന്നൈയിലും മധുരയിലും നടിക്കെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്നാണ് അവര്‍ ഒളിവില്‍ പോയത്.
Keywords: Actress Kasthuri, Police case, Abscond, Telugu
COMMENTS