Actor T.P Kunhikannan passed away
കാസര്‍കോട്: ചലച്ചിത്ര - നാടക നടന്‍ ടി.പി കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
തുടര്‍ന്ന് ചലച്ചിത്രരംഗത്തുമെത്തി. കുഞ്ചാക്കോ ബോബന്‍ നായകനായ `ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രതിനായക സ്ഥാനത്തു നില്‍ക്കുന്ന വേഷമായിരുന്നു കുഞ്ഞിക്കണ്ണന്.
Keywords: T.P Kunhikannan, Cinema, Heart attack, Passed away
COMMENTS