Actor Shahrukh Khan gets threat call
മുംബൈ: നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി. റായ്പുരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒക്ടോബറിലും ഷാരൂഖിനെതിരെ സമാന ഭീഷണിയെത്തിയിരുന്നു. ഇതേതുടര്‍ന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും സായുധരായ ആറു ഉദ്യോഗസ്ഥരെയും അദ്ദേഹത്തിന് ഏര്‍പ്പാടാക്കിയിരുന്നു.
നേരത്തെ രണ്ട് ഉദ്യോഗസ്ഥരായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. നടന്‍ സല്‍മാന്‍ഖാനെതിരെയും സമാന രീതിയില്‍ പല പ്രാവശ്യം ഭീഷണി സന്ദേശമെത്തിയിരുന്നു.
Keywords: Shahrukh Khan, Threat call, Salman Khan, Police station
COMMENTS