Actor Nepoleon's son Dhanoosh got married
ജപ്പാന്‍: നടന്‍ നെപ്പോളിയന്റെ മകന്‍ ധനുഷ് വിവാഹിതനായി. അക്ഷയയാണ് വധു. ജപ്പാനില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച ധനുഷിനുവേണ്ടി അമ്മയാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയത്.
വളരെ വികാരഭരിതനായാണ് നെപ്പോളിയന്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചത്. കാര്‍ത്തി, ശരത്കുമാര്‍, മീന, ഖുശ്ബു, സുഹാസിനി, കലാ മാസ്റ്റര്‍ തുടങ്ങി സിനിമാ മേഖലയിലെ നിരവധിയാളുകള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നേരിട്ടെത്താനാകാത്ത ശിവ കാര്‍ത്തികേയനടക്കമുള്ളവര്‍ വീഡിയോ കോളിലൂടെയും സന്നിഹിതരായി. വളരെ ചെറിയ പ്രായത്തില്‍ തന്നെ നെപ്പോളിയന്‍ മകന്റെ രോഗവിവരം കണ്ടെത്തുകയും ചികിത്സയ്ക്കായി അമേരിക്കയില്‍ കുടുംബസമേതം താമസം മാറ്റുകയും ചെയ്തിരുന്നു.
Keywords: Nepoleon, Dhanoosh, Marriage, Japan
COMMENTS