Actor Kamal Haasan about ulaganayagan title
ചെന്നൈ: തന്നെ ഉലകനായകനെന്ന് ഇനിയാരും വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ കമലഹാസന്‍. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഇപ്രകാരം അഭ്യര്‍ത്ഥന നടത്തിയത്. നടന്‍, ഗായകന്‍, നിര്‍മ്മാതാവ് തുടങ്ങി സിനിമയില്‍ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിച്ച കമലഹാസനെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് `ഉലകനായകന്‍'.
അദ്ദേഹത്തിന്‍ ദശാവതാരം എന്ന സിനിമയില്‍ `ഉലകനായകനേ' എന്നു തുടങ്ങുന്ന പാട്ടുമുണ്ട്. ആരാധകരോ മാധ്യമങ്ങളോ സുഹൃത്തുക്കളോ പാര്‍ട്ടി അംഗങ്ങളോ ആരും തന്നെ ഇനി അങ്ങനെ വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസനെന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ വിളിക്കണമെന്നുമാണ് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്.
തന്നോടുള്ള സ്‌നേഹം കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിയാമെന്നും എന്നാല്‍ കലാകാരന്‍ കലയെക്കാള്‍ വലുതല്ലെന്നും തന്റെ അപൂര്‍ണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള കടമയെക്കുറിച്ചും ബോധവാനാകാനാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നടന്‍ അജിത്തും തന്നെ `തല'യെന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥന നടത്തിയിരുന്നു.
Keywords: Kamal Haasan, Ulaganayagan, Title, Ajith Kumar
COMMENTS