ചെന്നൈ: നടന്‍ ഡല്‍ഹി ഗണേഷ് വിടവാങ്ങി. 80വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യ...
ചെന്നൈ: നടന്‍ ഡല്‍ഹി ഗണേഷ് വിടവാങ്ങി. 80വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടക്കും.
1944 ഓഗസ്റ്റ് 1ന് ജനിച്ച ഡല്‍ഹി ഗണേഷ് 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഇന്ത്യന്‍ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഡല്‍ഹി ഗണേഷിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളായിരുന്നു നായകന്‍, മൈക്കിള്‍ മദന കാമ രാജന്‍ എന്നീ സിനിമകളിലെ വേഷങ്ങള്‍. അപൂര്‍വ സഹോദരങ്ങള്‍, ആഹാ..!, തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
കമല്‍ഹാസന്‍, വിജയകാന്ത്, രജനീകാന്ത്, എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച താരംകൂടിയായിരുന്നു.
ക്യാരക്ടര്‍ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായ സ്വഭാവനടനായിരുന്നു ഇദ്ദേഹം. ഒരു ദശാബ്ദക്കാലം ഇന്ത്യന്‍ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Key Words: Actor Delhi Ganesh, Passed Away
COMMENTS