തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാന്‍ തീരുമാനം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ്...
തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാന്‍ തീരുമാനം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ കമ്മിഷനായി നിയമിച്ചു.
മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങള്‍ കമ്മിഷന്‍ പരിശോധിക്കും.
Key Words: Judicial Commission, Waqf Land issue
COMMENTS