വയനാട് : വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മര...
വയനാട് : വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം.
വയനാട് ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുകയാണ്. വീണ്ടും തിരച്ചില്‍ നടത്തണമെന്ന് ദുരിതബാധിതര്‍ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ ആരുടെ മൃതദേഹ ഭാഗമാണ് ഇതെന്ന് തിരിച്ചറിയാന്‍ സാധിക്കൂ എന്നു അധികൃതര്‍ വ്യക്തമാക്കി.
Key Words: Dead Body,Wayanad Landslide
COMMENTS