ഇംഫാല്‍: മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ കുക്കി വാദികളുടെ ആക്രമണം. ജിരിബാം ജില്ലയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനെ തു...
ഇംഫാല്‍: മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ കുക്കി വാദികളുടെ ആക്രമണം. ജിരിബാം ജില്ലയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലില്‍ 11 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഓപ്പറേഷനില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.
ബോറോബെക്കെര പോലീസ് സ്റ്റേഷന് പരിധിയിലെ ജകുരധോര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ യൂണിഫോമില്‍ എത്തിയ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.പ്രദേശത്തെ മൈതേയ് ഗ്രാമത്തിന് നേരെ തീവ്രവാദികള്‍ നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയും കടകള്‍ക്ക് തീയിടുകയും ചെയ്തതായി ആരോപണമുണ്ട്.
Key Words: Manipur, CRPF Camp, Attack, Kukis
COMMENTS