തിരുവനന്തപുരം: നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. പ്രതിപക്ഷ യുവജന സംഘടനകളുടെ...
തിരുവനന്തപുരം: നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.
ജലപീരങ്കി പ്രയോഗത്തിനിടെ പരിക്കേറ്റ അരിതയെ സി ടി സ്‌കാന്‍ ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയുമാണ് കാണാതായത്. ഒന്നരപവനോളം വരുന്ന ആഭരണങ്ങള്‍ സഹപ്രവര്‍ത്തകയുടെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. സ്വര്‍ണം നഷ്ടമായതിനെ തുടര്‍ന്ന് കന്റോണ്‍ന്മെന്റ് പോലീസില്‍ പരാതി നല്‍കി.
Key words: Youth Congress, Vice President Arita Babu, Gold Jewelery Stolen
COMMENTS