ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രലോകം കാലങ്ങള്‍ക്ക് മുമ്പ് തന്നെ അവകാശപ്പെട്ടതാണ്. നിലവില്‍ അതേക്കുറിച്ച് കൂടുതല്‍ പഠനങ്ങളും നട...
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രലോകം കാലങ്ങള്‍ക്ക് മുമ്പ് തന്നെ അവകാശപ്പെട്ടതാണ്. നിലവില്‍ അതേക്കുറിച്ച് കൂടുതല്‍ പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാലിപ്പോള്‍ പുതിയൊരു ചുവടുവെപ്പിനൊരുങ്ങുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ചൊവ്വയില്‍ മരം നടാനാണ് ഇവരുടെ നീക്കം.
ചൊവ്വ പച്ചപിടിക്കുമോ എന്ന ചോദ്യത്തിന് സാധ്യതകള്‍ ഉണ്ടെന്നാണ് ഉത്തരം. റോബര്‍ട്ട് ഒസ്ലോസ്കി എന്ന ഗവേഷകന്റെ ടീമാണ് ഈയൊരു ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കാരണം ചൊവ്വയുടെ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡുണ്ട്. താപനില അനുകൂലമാകുന്ന ഇടങ്ങളില്‍ മരങ്ങള്‍ നട്ടാല്‍ ഇവ ഓക്സിജന്‍ പുറപ്പെടുവിക്കും. ഇങ്ങനെ വളരെ പ്രകൃതിദത്തമായി ഈ ഗ്രഹത്തെ കൂടുതല്‍ വാസയോഗ്യമാക്കാം എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. മുമ്പൊക്കെ ഇതൊരു മണ്ടന്‍ ആശയമായി കരുതിയിരുന്നെങ്കിലും ചൊവ്വയില്‍ ഘനീഭവിച്ച രീതിയില്‍ ജലം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
ചൊവ്വയിലെ വിവിധയിടങ്ങളിലെ താപനില , കാര്‍ബണ്‍ ഡൈഓക്സൈഡ് കണ്ടന്‍സേഷന്‍ വരെ പഠന വിധേയമാക്കുന്നുണ്ട്. ചൊവ്വയിലെ ഹെല്ലാസ് ബേസിന് ഏരിയ ഇത്തരത്തില്‍ മരങ്ങള്‍ നടുന്നതിന് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പദ്ധതി വിജയിച്ചാല്‍ മനുഷ്യരാശിക്ക് ജീവന് നിലനിര്‍ത്താന്‍ മറ്റൊരിടം കൂടി ഒരുങ്ങുന്നുവെന്ന് തീര്ച്ചയാക്കാം.
Key words: Science, Mars, Plant Trees
COMMENTS