കണ്ണൂര്‍ : സിപിഎം നേതാവ് പി.പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ദിവ്യ ഇപ്പോഴും എവിടെയാണ് എന്നുള്ളത് ചോദ്യം ചിഹ്നമായി തന്നെ തുടരുകയാണ്. ദിവ്യ ...
കണ്ണൂര്‍ : സിപിഎം നേതാവ് പി.പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ദിവ്യ ഇപ്പോഴും എവിടെയാണ് എന്നുള്ളത് ചോദ്യം ചിഹ്നമായി തന്നെ തുടരുകയാണ്. ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. പോലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല.
അതേസമയം ഇന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അഴിമതിക്കെതിരെ മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്.
ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അഴിമതി ആരോപണം എഡി എമ്മിനെതിരെ നടത്തിയിട്ടില്ലെന് ദിവ്യ തന്നെ സൂചിപ്പിച്ച ഗംഗാധരന്‍ എന്ന വ്യക്തിയും മാദ്ധ്യമങ്ങളോട് പറഞ്ഞു.
എ ഡി എം ഫയല്‍ വൈകിപ്പിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. കൂടാതെ പമ്പ് കേസില്‍ സി പി ഐ ഇടപെട്ടതാണ് ദിവ്യയെ പ്രകോപിപ്പിച്ചതെന്ന പമ്പ് ഉടമ പ്രശാന്തന്റെ മൊഴിയും പുറത്ത് വന്നിരുന്നു. ഇതെല്ലാം ദിവ്യയുടെ വാദങ്ങളെല്ലാം ദുര്‍ബലമായിരിക്കുകയാണ്.
COMMENTS